തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി തെരുവ് നായകള്‍ കുറുകെ ചാടി; 3 ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്

Street dog

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി തെരുവ് നായകള്‍ കുറുകെ ചാടി മൂന്ന് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്ക്. തെരുവ് നായകള്‍ ബൈക്കിന് കുറകെ ചാടി അരുവിപ്പുറം പാലത്തില്‍ നിന്നും യാതക്കാരന്‍ വാമനപുരം നദിയില്‍ വീണു.

മുതുവിള – അരുവിപ്പുറം സ്വദേശി ചന്തു എന്ന് വിളിയുന്ന പ്രേം കുമാറിനാണ് പരുക്ക് പറ്റിയത്. 25 അടിയില്‍ കൂടുതല്‍ താഴ്ച്ചയിലാണ് വീണത്. ചന്തുവിന് ഗുരുതര പരുക്കേറ്റു. അതേസമയം നായ്ക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രികരായ ദമ്പതിമാര്‍ക്ക് പരുക്കേറ്റു.

Also Read : വാരിയെല്ലുകള്‍ ഒടിഞ്ഞ് ശ്വാസകോശത്തില്‍ തുളച്ച് കയറി; ഏറ്റുമാനൂരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം വെള്ളറട ചാമവിളയിലാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡ് അരികിലേക്ക് ഇടിച്ചു കയറി. പിന്‍സീറ്റില്‍ ഉണ്ടായിരുന്ന ഭാര്യ ദിവ്യ റോഡില്‍ തെറിച്ചു വീണു. ഭര്‍ത്താവ് ശ്രീകുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവര്‍ക്കും പരുക്കേറ്റു.ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Also Read : വിഷ്ണുജയ്ക്ക് ഒന്നും പുറത്ത് പറയാനായില്ല; യുവതിയുടെ വാട്‌സ്ആപ്പ് ഭര്‍ത്താവ് കണക്ട് ചെയ്ത് വച്ചിരുന്നു, വെളിപ്പെടുത്തി സുഹൃത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News