ഒന്നര വയസുകാരിയായ മകള്‍ തിളയ്ക്കുന്ന കടല പാത്രത്തില്‍ വീണ് വെന്തുമരിച്ചു; ഇതേരീതിയില്‍ മൂത്ത മകള്‍ മരിച്ചത് രണ്ട് വര്‍ഷം മുന്‍പ്

child death

തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ ദുദ്ധി പ്രദേശത്താണ് ദാരുണ സംഭവം. ചാട്ട് വില്‍പ്പനക്കാരന്റെ മകളാണ് മരിച്ചത്. കടലക്കറി പാചകം ചെയ്യുന്നതിനിടെയാണ് പിഞ്ചുകുഞ്ഞ് ചൂടുള്ള പാത്രത്തില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ദേഹമാസകലം പൊള്ളിയ കുഞ്ഞിന് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പൊലീസിനെ അറിയിക്കാതെ കുടുംബം പെണ്‍കുട്ടിയെ ദഹിപ്പിച്ചതായി ദുദ്ധി സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് കുമാര്‍ റായ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ വച്ച് ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതായും പൊലീസ് പറയുന്നു.

Also Read :വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻ്റ് അറസ്റ്റിൽ

വെള്ളിയാഴ്ച ഭാര്യ ‘ഗോള്‍ഗപ്പ’യ്ക്കായി കടല പാകം ചെയ്യുകയായിരുന്നുവെന്നും വീട്ടില്‍ ഭാര്യ അടുത്ത മുറിയില്‍ പോയ സമയത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് ശൈലേന്ദ്ര മൊഴി നല്‍കി.

കുഞ്ഞിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ ഉടന്‍ തന്നെ പാത്രത്തില്‍ നിന്ന് പുറത്തെടുത്ത് കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയതായും ശൈലേന്ദ്രയുടെ മൊഴിയില്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണ് മൂത്ത സഹോദരി മരിച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്പ് സമാനമായ ഒരു ദാരുണമായ അപകടത്തില്‍ എന്റെ മൂത്ത മകളെ നഷ്ടപ്പെട്ടു. എന്റെ കുട്ടികളായിരുന്നു എന്റെ ലോകം. ഇപ്പോള്‍ രണ്ടുപേരും പോയി.’ പിതാവ് ശൈലേന്ദ്ര പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News