‘തെറ്റായ പ്രവണതയെ സിപിഐഎം അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

വൈകാരികമായ നിലപാടുകളാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പൂക്കോട് സംഭവത്തിൽ ഇടതുപക്ഷത്തിനെതിരെ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് ആലോചിക്കുന്നത്. സംഭവത്തിൽ രാഷ്ട്രീയം ഇല്ലെന്ന് വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി പ്രതികരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ് എഫ് ഐ ക്ക് പങ്കില്ലെന്ന് എം എസ് എഫ് പ്രവർത്തകനും പറഞ്ഞു. തെറ്റായ പ്രവണതയെ സിപിഐ എം അംഗീകരിക്കില്ലെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ALSO READ: ‘റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണം’: മന്ത്രി ജി ആര്‍ അനില്‍

കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഗവർണർ സർക്കാറിനോട് ആലോചിച്ചാണ് നടപടി എടുക്കേണ്ടത്. ഗവർണർ ചക്രവർത്തിയാണോ എന്നും അദ്ദേഹം ചോദിച്ചു. ശമ്പളം മുടങ്ങിയിട്ടില്ല. ശമ്പളം മുടങ്ങണമെന്നാണ് ചിലർ ആഗ്രഹിക്കുന്നത്. സുരേഷ് ഗോപി ഗോവിന്ദ ഗോവിന്ദ ജപിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ കുട്ടിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ചെറുപ്പത്തിൽ തങ്ങൾ ഡബ്ബിങ് ആർട്ടിസ്റ്റുകൾ ആയിരുന്നു, എനിക്ക് മുന്നേ ചിദംബരം അഭിനയിക്കാൻ തുടങ്ങി: ഗണപതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here