പുതുതായി കുവൈറ്റിൽ എത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ടെസ്റ്റിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി

പുതുതായി കുവൈറ്റിൽ എത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ടെസ്റ്റിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദിയുടെ പുതിയ തീരുമാനമനുസരിച്ച്, കുവൈറ്റിലേക്ക് പുതുതായി വരുന്ന പ്രവാസിയുടെ ഹെപ്പറ്റൈറ്റിസ് സി യുടെ ലബോറട്ടറി പരിശോധനയിൽ ഫലം പോസിറ്റീവ് ആണെങ്കിൽ രാജ്യത്ത് പുതുതായി വന്ന റെസിഡൻസി അപേക്ഷകനെ വൈദ്യശാസ്ത്രപരമായി അയോഗ്യനായി കണക്കാക്കും. ഈ വ്യക്തിക്ക് പിസിആർ ടെസ്റ്റിന് വിധേയരാകാൻ അനുമതിയുണ്ടാവില്ല .

ALSO READ: രുചി ഒട്ടും കുറയാതെ മട്ടൺ ഹലിം വീട്ടിൽ തയാറാക്കാം

അതേസമയം പരിശോധനയിൽ ഫലം അനിശ്ചിതത്വമാണ് കാണിക്കുന്നതെങ്കിൽ അത്തരം പ്രവാസികൾക്ക് കുറഞ്ഞത് നാല് മാസം സമയം നൽകും. അതിനിടയിൽ പിസിആർ പരിശോധനയിൽ പോസിറ്റീവ് ഫലമാണെങ്കിൽ ആ വ്യക്തിയെ താമസരേഖ ലഭിക്കുന്നതിന് അയോഗ്യനായാണ് പരിഗണിക്കുക .എന്നാൽ വൈറൽ ഹെപ്പറ്റൈറ്റിസ് സി പരിശോധനയിൽ ഫലം അനിശ്ചിതത്വത്തിലുള്ള ഒരാൾക്ക് പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവ് കാണിച്ചാൽ ഒരു വർഷത്തേയ്ക്ക് റെസിഡൻസി പെർമിറ്റ് അനുവദിക്കും. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും പി സി ആർ പരിശോധനയിലൂടെ ഫലം നെഗറ്റീവായാൽ മാത്രമേ അത്തരക്കാർക്ക് സ്ഥിരം റെസിഡൻസി പെർമിറ്റ് അനുവദിക്കുകയുള്ളൂവെന്നും പുതിയ വ്യവസ്ഥയിലുണ്ട് .

ALSO READ: നിങ്ങൾ പറയൂ… കൊല്ലത്തിൻ്റെ വികസന നിർദ്ദേശങ്ങൾ; പ്രകടനപത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടത് സ്ഥാനാർഥി മുകേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here