തിരുവനന്തപുരത്ത് കേന്ദ്ര ജീവനക്കാരുടെ ഐതിഹാസിക പണിമുടക്ക് സ്മരണ ദിനമാചരിച്ചു

EMPLOYEES

കേന്ദ്ര സർക്കാർ ജീവനക്കാർ 1946 – 1960 കളിൽ നടത്തിയ ഇന്ത്യൻ സമര ചരിത്രത്തിലെ ഊജ്ജലമായ രണ്ട് ദേശീയ പണിമുടക്കിന്റെ വാർഷികം ജൂലൈ 11ന് കോൺഫെഡറേഷനും വിവിധ കേന്ദ്ര പെൻഷൻ സംഘടനകളായ സി ജി പി എ ,എ ഐ പി ആർ പി എ, എ ഐ ബി ടി പി എ , തുടങ്ങിയ സംഘടനകൾ സംയുക്തമായി പണിമുടക്ക് സ്മരണ ദിനമായി ആചരിച്ചു.

ALSO READ:പൊൻമുടി ആറാം വളവിൽ അപകടം; ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം പി ആന്റ് റ്റി ഹൗസിൽ ചേർന്ന സ്മരണാചരണ യോഗം എ ഐ പി ആർ പി എ രക്ഷാധികാരി എം ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ട്രഷറർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമദ് മാഹിൻ രക്ത സാക്ഷി പ്രമേയം അവതരിപ്പിച്ചു. കെ വി മനോജ് കുമാർ ,കെ കമലാസനൻ, സി പി രവീന്ദ്രൻ , സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. സി രാമചന്ദ്രൻ സ്വഗതവും അനിൽ കുമാർ കൃതഞ്ജതയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News