രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റത്തിനെതിനെതിരെയുള്ള പ്രതിഷേധം; യുഡിഎഫ് സർക്കാരിനെതിരെ ആശാ വർക്കർമാർ സമരത്തിലേക്ക്

asha workers

ആശാ വർക്കർമാർ സമരത്തിലേക്ക്. രാഷ്ട്രീയ പ്രേരിതമായ സ്ഥലം മാറ്റത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ഭരണ സമിതികളിലും യുഡിഎഫ് ജനപ്രതിനിധികൾ ഉള്ള സ്ഥലങ്ങളിലുമാണ് രഷ്ട്രീയ കളി.

കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് 8-ാം വാർഡിലെ ആശാ വർക്കർ ലേഖാ സുധാകരൻ കഴിഞ്ഞ 17 വർഷം തുടർച്ചയായി ഇതേ വാർഡിൽ ആശാ വർക്കറായി സേവനം അനുഷ്ഠിക്കുന്നു. മഹിളാ കോൺഗ്രസ് നേതാവിന് വേണ്ടി 5 കിലോമീറ്റർ അകലെ പുതുതായി വന്ന 7ാം വാർഡിലേക്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സ്ഥലം മാറ്റുകയായിരുന്നു.

also read:വിവാദങ്ങൾക്കിടെ കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും

ഇങ്ങനെ സംസ്ഥാനത്തുടനീളം തദ്ദേശ സ്ഥാപനങ്ങളിൽ യുഡിഎഫ് ഭരണ സമിതികളിലും യുഡിഎഫ് ജനപ്രതിനിധികൾ ഉള്ള സ്ഥലങ്ങളിലുമാണ് രഷ്ട്രീയ കളി. 21000 രൂപ സ്ഥിരമായ പ്രതിമാസ ശമ്പളം, കുടിശ്ശികയില്ലാതെ ഇൻസെന്റീവ് വിതരണം, സർക്കാർ ജീവനക്കാരുടെ സമാനമായ സാമൂഹിക സുരക്ഷയും പെൻഷനും, ജോലിഭാരത്തിന് അനുസരിച്ചുള്ള പ്രതിഫലം, യാത്രാ അലവൻസും സുരക്ഷാ സംവിധാനങ്ങളും, സേവനത്തിന് അർഹമായ അംഗീകാരവും ക്ഷേമ ആനുകൂല്യങ്ങളും, ഇങ്ങനെ പല വാഗ്ദാനങ്ങൾ നിരത്തി ആശാ വർക്കർമാരുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയ വി ഡി സതീശൻ സർക്കാർ വഞ്ചിച്ചെന്ന പരാതിയും ആശാ വർക്കർമാർക്കുണ്ട്. യുഡിഎഫ് രാഷ്ട്രീയ പക പോക്കലിനെതിരെ ആശാ വർക്കർ ഫെഡറേഷൻ സിഐടിയു പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News