‘കൺസെൻ്റെന്താണെന്നത് ഈ വീഡിയോ പഠിപ്പിക്കും’; ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷ വിമർശനവുമായി ചിന്മയി ശ്രീപദ

chinmayi sripada

കേരളം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച ചെയ്ത പ്രധാനപ്പെട്ട വിഷയമാണ് ചെറിയാൻ ഫിലിപ്പ് ബിന്ദു കൃഷ്ണയെ ആലിം​ഗനം ചെയ്യാൻ പോകുന്നതും ബിന്ദി കൃഷ്ണ ചെറിയാൻ ഫിലിപ്പിനെ തട്ടി മാറ്റി കൈകൂപ്പി രക്ഷപ്പെട്ട് പോകുന്നതും. ഇതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹത്തിൻ്റെ നാനാതുറകളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കെ പി സി സി ആസ്ഥാനത്ത് നടന്ന നിയമസഭാ കക്ഷി യോ​ഗത്തിൽ പങ്കെടുക്കാൻ എത്തിയ ബിന്ദു കൃഷ്ണയെയാണ് ചെറിയാൻ ഫിലിപ്പ് ആലിം​ഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ കൈകൂപ്പി രക്ഷപ്പെടുന്നതും. ഇതിനെതിരെ ​ഗായിക ചിന്മയി ശ്രീപദയാണ് ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്.കൺസെൻ്റ് എന്നത് എന്താണെന്ന് ഈ വീ‍‍ഡിയോ പഠിപ്പിക്കുമെന്ന് ചിന്മയി പറയുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് ചിന്മയിയുടെ പ്രതികരണം.

Also read: എന്താ മോനേ റെഡിയല്ലേ… ദൃശ്യം 3 ട്രെയിലർ പുറത്ത്

താത്പര്യം ഇല്ലെന്നതിൻ്റെ സൂചന നൽകിയിട്ടും അത് അവ​ഗണിച്ച് കൊണ്ട് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നുവെന്നും കൺസെൻ്റ് എന്നത് എന്താണെന്ന് ഇത് നിങ്ങളെ പഠിപ്പിക്കുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ചിന്മയി പറയുന്നു. സംഭവത്തിൽ വന്ന കമൻ്റുകളെപ്പറ്റിയും ​ഗായിക പറയുന്നുണ്ട്. ചെരുപ്പൂരി അടിച്ചൂടെ എന്ന് ചോ​ദിക്കുന്നവരോട് എല്ലായിപ്പോഴും യഥാർഥ ജീവിതത്തിൽ അത് ചെയ്യാൻ കഴിയണമെന്നില്ലയെന്നും പറയുന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നത് പാർട്ടി പഠിപ്പിക്കണമെന്നും ചിന്മയി ശ്രീപദ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News