സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി; ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍

തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന കര്‍ണാടകയില്‍ സ്‌ട്രോങ് റൂമുകള്‍ തുറന്ന് തുടങ്ങി. ബംഗളൂരുവിലെ സ്‌ട്രോങ് റൂമുകളാണ് തുറന്ന് തുടങ്ങിയത്. രാവിലെ എട്ട് മണിയോടെ തന്നെ വോട്ടെണ്ണല്‍ ആരംഭിക്കും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. ഓരോ കൗണ്ടിംഗ് കേന്ദ്രങ്ങളിലും പതിനാറ് ടേബിളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ രണ്ട് ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. കോണ്‍ഗ്രസും ബിജെപിയും കളംനിറഞ്ഞു നടത്തിയ പ്രചാരണങ്ങളില്‍ കര്‍ണാടകയില്‍ ആര് വാഴും വീഴുമെന്ന് ഇന്നറിയാം. സംസ്ഥാനത്തെ വിവിധ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ അരമണിക്കൂറില്‍ ഫല സൂചന ലഭ്യമാകും. ബംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം.

Also Read- കര്‍ണാടകയില്‍ ഗതാഗതനിയന്ത്രണം; വോട്ടെണ്ണല്‍ നടക്കുന്ന പ്രദേശത്ത് പാര്‍ക്കിംഗ് നിരോധനം

നിലവിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. എന്നാല്‍ ഫലപ്രഖ്യാപനം വരുമ്പോള്‍ അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കര്‍ണാടകയില്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ അതില്‍ നിര്‍ണായകമാകുക കുമാരസ്വാമിയുടെ ജനദാതള്‍ സെക്യുലറാണ്. സിംഗപ്പൂരിലായിരുന്ന എച്ച്.ഡി കുമാരസ്വാമി തിരികെ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് കുമാരസ്വാമി അറയിച്ചതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News