സ്റ്റബ്സും റിസ്വിയും തിളങ്ങി; ഡൽഹിക്കെതിരെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയലക്ഷ്യം

ഡൽഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റലാസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി.

തുടക്കത്തിൽ tഹൂദരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട ഡൽഹിയെ മാന്യമായ സ്‌കോറിൽ എത്തിച്ചത് അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും സമീർ റിസ്വിയും പുറത്തെടുത്ത മികച്ച പ്രകടനമാണ്. ഓപ്പണറായി എത്തിയ പഥും നിസ്സങ്ക 19 റൺസും, വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ 12 റൺസും നേടി പുറത്തായി. നിതീഷ് റാണ (15), കരുണ്‍ നായർ (13) എന്നിവരും ചെറിയ സ്കോറിൽ പുറത്തായി. നായകൻ അക്സർ പട്ടേൽ വെറും 2 റൺസിൽ മടങ്ങിയത് ഡൽഹിക്ക് തിരിച്ചടിയായി.എന്നാൽ ട്രിസ്റ്റൻ സ്റ്റബ്സ് 38 റൺസുമായി ടീമിന് സ്ഥിരത നൽകിയപ്പോൾ സമീർ റിസ്വി 24 പന്തിൽ 40 റൺസ് നേടി ടീമിന്റെ സ്കോർ ഉയർത്തി. അശുതോഷ് ശർമ്മ 5 പന്തിൽ 14 റൺസ് നേടി വേഗത്തിൽ റൺസ് ചേർത്തു.

ചെന്നൈയുടെ ബൗളർമാരിൽ നൂർ അഹമ്മദ് 2 വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അകീൽ ഹോസൈൻ, മുഖേഷ് ചൗധരി, ഗുര്ജപ്‌നീത് സിംഗ്, ജെയ്മി ഓവർട്ടൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News