വിദ്യാർത്ഥിയെ അധ്യാപിക തല്ലിച്ച സംഭവം; മതത്തിന്‍റെ പേരിലാണ് മര്‍ദ്ദിച്ചതെന്ന പരാമര്‍ശം എഫ്ഐആറില്‍ ഒ‍ഴിവാക്കിയതിനെതിരെ സുപ്രീംകോടതി

യുപിയിലെ മുസാഫർനഗറിൽ മുസ്‌ലിം വിദ്യാർത്ഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളിൽ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും നിർദ്ദേശം നൽകി.

കുട്ടിയെ അടിക്കാൻ അധ്യാപികയാണ് നിർദേശം നൽകിയതെന്ന വസ്തുത ഏറെ ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച കോടതി, ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടി. അടിയേറ്റ കുട്ടിക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർഥികൾക്കും കൗൺസിലിങ് നടത്തണം. കൗൺസിലിങ് നൽകിയതിന്‍റെ റിപ്പോർട്ട് സമർപ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും യുപി സർക്കാരിനോട് നിർദേശിച്ചു. മതത്തിന്‍റെ പേരിലാണ് മകനെ മർദിച്ചതെന്ന് കുട്ടിയുടെ പിതാവ് മൊഴി നൽകിയിരുന്നെങ്കിലും എഫ്‌ഐആറിൽ അത് പരാമർശിക്കാത്തതിൽ കോടതി എതിർപ്പ് രേഖപ്പെടുത്തി.

ALSO READ: ബിജെപി എംഎൽഎയുടെ ഫ്ലാറ്റിൽ യുവാവ് മരിച്ചനിലയില്‍

ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്‍റെ കാര്യമാണ്, അതിൽ സെൻസിറ്റീവ് വിദ്യാഭ്യാസവും ഉൾപ്പെടുന്നു. മതത്തിന്‍റെ പേരിൽ കുട്ടികൾ ആക്രമിക്കപെടുന്ന സ്കൂളുകളിൽ നല്ല വിദ്യാഭ്യാസം ലഭിക്കില്ല. ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പു നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ യുപി സർക്കാർ പരാജയ പെട്ടെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിദ്യാർത്ഥിയെ അടിക്കുന്ന ദൃശ്യങ്ങൾ കോടതിൽ ഹാജരാക്കാത്തതിനെ കോടതി ചോദ്യം ചെയ്തു. കേസിന്റെ വർഗീയവശം അതിശയോക്തി കലർന്നതാണെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി..കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തുഷാർ ഗാന്ധി നൽകിയ ഹർജി പരിഗണിക്കവേ സംഭവം സർക്കാരിന്റെ മന:സാക്ഷിയെ പിടിച്ച് കുലുക്കേണ്ടതാണെന്നും സുപ്രീം കോടതി പറഞ്ഞു. അന്വേഷണത്തിന് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഒക്ടോബർ 30നു കേസ് വീണ്ടും പരിഗണിക്കും.

ALSO READ: 13 കാരിയെ കടന്നു പിടിച്ച യുവാവ് പൊലീസ്‌ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News