പരീക്ഷയ്‌ക്കിടെ മൊബൈൽ ഉപയോ​ഗിച്ചത് അധ്യാപകൻ പിടിച്ചു; വിദ്യാർഥി ആത്മഹത്യ ചെയ്തു

മംഗളൂരുവിൽ പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാർഥി കോളജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. സംഭവം ഉണ്ടായത് മണിപ്പാൽ എംസിഎച്ച്പി കോളജിലാണ്. മൂന്നാം വർഷ ബിരുദ വിദ്യാർഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് ആത്മഹത്യ ചെയ്തത്.

Also read:ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച സുഹാനിയുടെ മരണത്തിനു പിന്നിലെ വില്ലൻ

വാർഷിക പരീക്ഷ എഴുതുന്നതിനിടെ സുമൻ മൊബൈൽ ഫോൺ ഉപയോഗിച്ചത് ശ്രദ്ധയിൽ പെട്ട അധ്യാപകൻ ഫോൺ പിടിച്ചെടുക്കുകയും പരീക്ഷാഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതേത്തുടർന്ന് സുമൻ കോളജ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. ദിശ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാം. നമ്പര്‍ 1056, 0471-2552056) 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News