
സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർഥി ബാസ്‌കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇൻറർനാഷണൽ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിയായ കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്. 16 വയസായിരുന്നു.
ALSO READ: മരുഭൂമിയിലെ വിയർപ്പിന് ആദരം; അബുദാബിയിൽ ‘ലേബർ ഹീറോ’കളായി 4 മലയാളികൾ, ഇത് കഠിനാധ്വാനത്തിന്റെ വിജയഗാഥ!
സി.ബി.എസ്.ഇ സ്‌കൂൾ സോണൽ തല മത്സരത്തിൽ ബാസ്‌കറ്റ് ബോൾ വിഭാഗത്തിൽ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ് മുഹമ്മദ് റയ്യാൻ. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ENGLISH SUMMARY: A tragic incident occurred in Dammam when Muhammad Rayyan, a Plus One student from Karnataka, collapsed and died while playing basketball during a CBSE zonal-level competition at Almun International School.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

