തിരുവനന്തപുരത്ത് 14-കാരന്‍ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു; സംഭവം ആൾതാമസമില്ലാത്ത ഫ്ലാറ്റിൽ

student-jumps-flat-trivandrum

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് 14 കാരന്‍ ഫ്ലാറ്റില്‍ നിന്നും വീണു മരിച്ചു. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമായ പ്രണവാണ് മരിച്ചത്. മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ആള്‍താമസം ഇല്ലായിരുന്നു.


സ്‌കൂള്‍ വിട്ട് വീട്ടില്‍ പോകാതെ ഫ്ലാറ്റിലെത്തി താക്കോല്‍ വാങ്ങി മുൻവശത്തെ വാതില്‍ പൂട്ടി താഴേക്ക് ചാടുകയായിരുന്നൂവെന്നാണ് സൂചന. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുട്ടി ഫ്ലാറ്റിലേക്ക് കടന്നുവരുന്ന സി സി ടി വി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു.

Read Also: പത്തനംതിട്ടയിൽ അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു

ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛന്‍ വിദേശത്താണ്. പോത്തന്‍കോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മരണത്തിലെ ദുരൂഹത പൊലീസ്
പരിശോധിക്കും.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കില്‍ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ഹെല്‍പ് ലൈന്‍ നമ്പര്‍- 1056. 0471 – 2552056)

News Summary: A 14-year-old boy jumped from a flat in Shencottukonam, Thiruvananthapuram. The deceased has been identified as Pranav (14), a native of Srikaryam and a ninth-grade student at Kazhakoottam Private School.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News