പത്തനംതിട്ടയിൽ അജ്ഞാത വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ടയിൽ അജ്ഞാത വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു. ഇന്ന് പുലർച്ചെ 12.30 യോടെ അടൂർ ബൈപ്പാസ് റോഡിൽ നെല്ലിമൂട്ടിൽ പടി ജംക്ഷനിലാണ് അപകടം ഉണ്ടായത്. ബൈക്കിൽ അടൂർ ഭാഗത്തേക്ക് വന്ന പന്നിവിഴ ഗിരീഷ് ഭവനിൽ നന്ദു എന്ന കാർത്തിക് (18) ആണ് അജ്ഞാത വാഹനം ഇടിച്ച് മരിച്ചത്.

Also read:പാലക്കാട് വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു യുവതി മരിച്ചു

അപകടം നടന്ന ഉടൻ കാർത്തികിനെ അടൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏഴംകുളം കെ വി വി എസ് കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിയായ കാർത്തിക് ഉണ്ണിക്യഷ്ണൻ സുനിത ദമ്പതികളുടെ മകനാണ്. ഇത് സംബന്ധിച്ച് ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി അടൂർ പോലീസ് അറിയിച്ചു.

Also read:ടെലിവിഷൻ മേഖലയിലെ സാങ്കേതിക പ്രവർത്തകർക്ക് പുതിയ സേവന വേതന കരാർ നിലവിൽ വന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News