ബെംഗളൂരുവില്‍ ബാല്‍ക്കണിയില്‍നിന്ന് ചാടി പന്ത്രണ്ട് വയസുകാരി മരിച്ചു

ഫ്ലാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു. ബെംഗളൂരുവില്‍ പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം. ശബ്ദം കേട്ട് വന്ന ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ കാണുന്നത്. ഉടൻ തന്നെ അപ്പാര്‍ട്ട്മെന്റിലുള്ള ആളുകളെ വിവരമറിയിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പന്ത്രണ്ട് വയസുകാരിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്.

ALSO READ: കോന്നി മെഡിക്കല്‍ കോളേജില്‍ പുതിയ പീഡിയാട്രിക് ഐസിയുവും ഹോസ്റ്റലും

അതേസമയം പുലര്‍ച്ചെ നാലരയോടെ കുട്ടി മുറിക്ക് പുറത്തുനില്‍ക്കുന്നത് അമ്മ കണ്ടിരുന്നുവെന്നും കാര്യം തിരക്കിയപ്പോൾ വ്യക്തമായ മറുപടിയൊന്നും നൽകാതെ മുറിക്കുള്ളിലേക്ക് പോകുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ALSO READ: ശ്രീരാമ കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News