ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു മാസമായി ഓൺലൈൻ ഗെയിമിംഗില്‍ ഏർപ്പെട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മാരത്തൺ ലൈവ് സ്ട്രീം ഗെയിമിംഗ് സെഷനുകളിൽ ഒരു മാസത്തോളം തുടർച്ചയായി ഏർപ്പെട്ട ചൈനീസ് ബിരുദ വിദ്യാർഥിയാണ് മരണത്തിനു കീഴടങ്ങിയത്.

ALSO READ: പോക്‌സോ കേസ്; പ്രതിക്ക് 80 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും

മധ്യചൈനയിലെ ഹെനാൻ പ്രവിശ്യയിലെ പിംഗ് ഡിംഗ് ഷാൻ വൊക്കേഷണൽ ആന്‍റ് ടെക്‌നിക്കൽ കോളേജിലെ ലി ഹാവോ എന്ന യുവാവ് ആണ് നവംബർ 10 ന് മരണപ്പെട്ടത്. 6 മാസത്തെ ഇന്‍റേൺഷിപ്പിനായി ഒക്ടോബർ പകുതിയോടെയാണ് ലീ ഹാവോ ഒരു ഗെയിമിംഗ് കമ്പനിയിൽ ജോലിക്ക് കയറിയതെന്ന് ലീ ഹാവോയുടെ പിതാവ് പറയുന്നു. ഇതോടെ പ്രൊഫഷണൽ ഗെയിമിംഗില്‍ ആകൃഷ്ടനായ ഇയാൾ ഇന്‍റേൺഷിപ്പ് അവസരങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിരുന്നു. ജോലിക്ക് കയറി ഒരു മാസത്തിനുള്ളിൽ ഗെയിമിഗിനിടയിൽ തന്‍റെ മകൻ മരണപ്പെടുകയായിരുന്നു എന്നാണ് ലീ ഹാവോയുടെ പിതാവ് ആരോപിക്കുന്നത്.

ALSO READ: ഐഎസ്ആര്‍ഒയ്ക്ക് പല പദ്ധതികള്‍; പക്ഷേ മുഖ്യം ഈ പദ്ധതിയെന്ന് ചെയര്‍മാന്‍

വാർത്ത പുറത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനമാണ് കമ്പനിക്കെതിരെ ഇപ്പോൾ ഉയർന്നത്. എന്നാൽ വിദ്യാർത്ഥിയുടെ മരണത്തിന്‍റെ ഉത്തരവാദിത്വം ഗെയിമിംഗ് കമ്പനി നിരസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here