
തമിഴ്നാട് ചെന്നൈയിൽ നീറ്റ് പരീക്ഷയിൽ നാലാംതവണയും പരാജയപ്പെടുമോ എന്ന ഭയത്താൽ 21-വയസ്സുകാരി ആത്മഹത്യ ചെയ്തു. കോടമ്പാക്കം സ്വദേശിനിയായ ദേവദര്‍ശിനിയാണ് ജീവനൊടുക്കിയത്. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ദേവദര്‍ശിനിയെ കണ്ടെത്തിയത്. ദേവദർശിനി നേരത്തെ മൂന്ന് തവണ നീറ്റ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു. മെയ് നാലിന് നാലാം തവണ പരീക്ഷ എഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്.
Also read: റിലീസ് പോലും ആയില്ല; സൽമാൻ ഖാൻ ചിത്രം ‘സിക്കന്ദറി’ന്‍റെ എച്ച് ഡി പ്രിന്‍റ് ഓൺലൈനിൽ
2021 ല്‍ പ്ലസ് ടൂ പഠനം പൂര്‍ത്തിയാക്കിയ ദേവദര്‍ശിനി അണ്ണാനഗറിലെ ഒരു സ്വകാര്യ കോച്ചിംങ് സെന്‍ററില്‍ പരിശീലനം നടത്തിവരികയായിരുന്നു. കോച്ചിംങ് സെന്‍ററില്‍ നടത്തിയ നീറ്റ് മോഡൽ പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതോടെ പെൺകുട്ടിക്ക് കടുത്ത മാനസിക സമ്മര്‍ദം നേരിടുകയുണ്ടായി തുടർന്ന് വീട്ടിലെത്തിയ മകളെ പിതാവ് ആശ്വസിപ്പിച്ചിരുന്നു. മകളോട് മാർക്ക് കുറഞ്ഞതിൽ വിഷമിക്കണ്ടെന്നും പഠനത്തിൽ മാത്രം ശ്രദ്ധിക്കാനും കുട്ടിയുടെ അച്ഛൻ പറഞ്ഞിരുന്നു.
Also read: യാത്രക്കാരൻ മരിച്ചു: ഇൻഡിഗോ എയർലൈൻസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
അതിന് ശേഷം ഊരം പക്കത്തുള്ള ബേക്കറിയില്‍ ദേവദർശിനി അച്ഛനെ സഹായിക്കാനായി പോയിരുന്നു. എന്നാൽ പിന്നീട് താൻ വീട്ടിലേക്ക് പോകുകയാണെന്നും പെട്ടന്ന് തിരിച്ചെത്തുമെന്ന് പറഞ്ഞ് ബേക്കറിയിൽ നിന്ന് ഇറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മകള്‍ തിരിച്ചെത്താതായതോടെ ഫോണില്‍ വിളിക്കാൻ പിതാവ് ശ്രമിച്ചെങ്കിലും കോൾ ലഭിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here