കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു

saif

കാഞ്ഞിരപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർഥി മരിച്ചു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ആണ് ദാരുണ സംഭവം. കൂവപ്പള്ളി കൊരട്ടിപ്പറമ്പിൽ മുഹമ്മദ്‌ സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സെയ്ഫ്.

Also read: കള്ള നാണയങ്ങളുടെ മുഖം മൂടി പുറത്ത് വന്നു; പിസി ജോർജിനെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി

വീട്ടിൽ കുളിച്ചു കൊണ്ടിരിക്കെ ഇടിമിന്നൽ ഉണ്ടായാണ് മരണത്തിനു കാരണം. ഏറെ സമയമായിട്ടും സെയ്ഫിനെ കാണാതെ വന്നതോടെ വീട്ടുകാർ കുളിമുറി വാതിൽ തുറക്കുകയൂം അവിടെ ബോധരഹിതനായി കിടക്കുകയായിരുന്ന സെയ്ഫിനെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. സെയ്ഫിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News