ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ആദിനാഥ്(15) ആണ് മരിച്ചത്. ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

READ ALSO:വീടിന്റെ മുകളില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി; പ്രതി പിടിയില്‍

കൂട്ടുകാര്‍ക്കൊപ്പം പുല്ലൂര്‍ ശിവ വിഷ്ണു ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ആദിനാഥ്. കൂട്ടുകാര്‍ മടങ്ങിയ ശേഷവും കുളത്തില്‍ തന്നെ തുടരുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് സംഘം എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

READ ALSO:“നല്ല സിനിമ, ഞെട്ടിച്ചുകളഞ്ഞു കാതൽ ” അഭിപ്രായം പങ്കുവച്ച് ബേസില്‍ ജോസഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News