നിയന്ത്രണംവിട്ട സൈക്കിള്‍ ഇടിച്ചുകയറിയത് സ്‌കൂള്‍ ബസിനടിയിലേക്ക്; വിദ്യാര്‍ത്ഥിക്ക് അത്ഭുത രക്ഷപ്പെടല്‍

നിയന്ത്രണംവിട്ട സൈക്കിള്‍ സ്‌കൂള്‍ ബസിനടിയിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറത്താണ് സംഭവം നടന്നത്. സൈക്കിളിലെത്തിയ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കരുളായി കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആതിഥ് (14)ആണ് അപകടത്തില്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Also Read- അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച മൃഗസ്‌നേഹികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മെയിന്‍ റോഡിന്റെ ഇടത് വശത്തൂടെയുള്ള റോഡിലൂടെ അമിത വേഗത്തിലെത്തുന്ന സൈക്കിള്‍ കാണാം. നിയന്ത്രണം വിട്ട സൈക്കിള്‍ പ്രധാന റോഡിലൂടെ വരികയായിരുന്ന സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം ബസിനടിയില്‍പ്പെട്ട ആതിഥിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആതിഥിന്റെ പരുക്ക് ഗുരുതരമല്ല.

Also read- ‘മകളുടെ വിശേഷങ്ങളറിയാന്‍ പോയതാണ്’; വീട്ടില്‍ അതിക്രമിച്ചു കയറിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ വിജയകുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News