
ഒരു മെയില്‍ അയക്കണമെങ്കില്‍, അസൈന്‍മെന്റോ, പ്രോജക്ടോ സബ്മിറ്റ് ചെയ്യണമെങ്കില്‍ സ്വന്തം ബുദ്ധിയും ചിന്തയുമൊന്നും ഉപയോഗിക്കാതെ എല്ലാത്തിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്ന രീതിയില്‍ നിന്നും കുറച്ചുകൂടി അപ്പ്‌ഡേറ്റായി ഇപ്പോള്‍ ചാറ്റ് ജിപിടിയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇപ്പോള്‍ തന്റെ ബിരുദദാന ചടങ്ങില്‍ ലാര്‍ജ് ലാംഗേജ് മോഡല്‍ പവേര്‍ഡ് ചാറ്റ് ബോട്ടുകള്‍ ഉപയോഗിച്ച് കോളേജ് വര്‍ക്കുകള്‍ ചെയ്താണ് ബിരുദം കരസ്ഥമാക്കിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഒരു വിദ്യാര്‍ഥി. ലോസ് ആഞ്ജല്‍സിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ നിന്നുള്ള വിദ്യാര്‍ഥിയുടെ തത്സമയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ALSO READ: നല്ല വിജയ പ്രതീക്ഷയുണ്ട്; എൽ ഡി എഫ് മികച്ച വിജയം നേടുമെന്ന് എം സ്വരാജ്
ഗ്രാജ്യുവേഷന്‍ ഗൗണുമണിഞ്ഞ് കൈയില്‍ ഓപ്പണ്‍ എഐ ടൂളായ ചാറ്റി ജിപിടിയാണ് ഫൈനല്‍ പ്രോജക്ടുകള്‍ ചെയ്യാന്‍ തന്നെ സഹായിച്ചതെന്ന് വ്യക്തമാക്കുന്ന രീതിയില്‍, തന്റെ ലാപ്പില്‍ ചാറ്റ് ജിപിടി ഡിസ്‌പ്ലേ ചെയ്തുകൊണ്ടാണ് ഇക്കാര്യം വിളിച്ചുപറയുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഫൈനല്‍ മാര്‍ക്കുകള്‍ പുറത്തുവരാന്‍ ഇനിയും സമയമിരിക്കേ വിദ്യാര്‍ഥി കാട്ടിയത് മണ്ടത്തരമാണെന്നാണ് ഭൂരിഭാഗം കാഴ്ചക്കാരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
ALSO READ: ക്ലബ് ലോകകപ്പിൽ മെസ്സി പടയ്ക്ക് വിജയത്തുടക്കം; തോല്പിച്ചത് മുൻ യൂറോ ചാമ്പ്യന്മാരെ
ചതിയെന്നത് എല്ലായിടത്തുമുണ്ട്, എന്നാല്‍ മണ്ടത്തരമെന്ന് പറയട്ടെ, അത് കൊട്ടിഘോഷിക്കുകയാണ് ഇവന്‍ ചെയ്യുന്നതെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇയാള്‍ ഒന്നുകില്‍ മണ്ടനായിരിക്കും അല്ലെങ്കില്‍ സത്യം വിളിച്ചുപറഞ്ഞ് ഒരിക്കലും കൈയ്യൊഴിയാന്‍ കഴിയാത്ത കാര്യമാണ് ചെയ്തിരിക്കുന്നതെന്ന് മറ്റൊരാളും കമന്റ് ചെയ്തിട്ടുണ്ട്.
എഐ ചാറ്റ് ബോട്ടുകള്‍, മനുഷ്യന്‍ അവന്റെ തലച്ചോറ് ഉപയോഗിക്കുന്നത് കുറച്ചുവെന്നും കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതുള്ള വേഗത കൂടിയെങ്കിലും അത് സാരമായി തന്നെ മനുഷ്യരെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here