
നൂതനമായ പഠനാനുഭവങ്ങൾ സൃഷ്ടിച്ച് മാതൃകയാകുന്ന അട്ടപ്പാടി കാരറ ഗവ. യു പി സ്കൂൾ. അട്ടപ്പാടിയിലെ സ്കൂളിൽ നിന്ന് നൂറു കത്തുകൾ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രയിലാണ്. സ്കൂളിലെ കുട്ടികൾ പോസ്റ്റ് കാർഡിൽ കത്തുകൾ തയ്യാറാക്കിയാണ് പോസ്റ്റു ചെയ്തത്. അട്ടപ്പാടിയിലെ കുട്ടികളിൽ നിന്ന് പുറപ്പെടുന്ന ഈ കത്തുകളൊന്നും ചെറിയ കത്തുകളല്ല. സ്വന്തം അമ്മയ്ക്കായി തുടങ്ങിയതാണ് കുട്ടികളുടെ കത്തെഴുത്ത്.
കേരളത്തിൻ്റെ മുഖ്യമന്ത്രി, മന്ത്രിമാർ, എം പിമാർ, എം എൽ എമാർ, സാഹിത്യകാരൻമാർ, എന്നിവർക്കുള്ള കത്തുകളും തയ്യാർ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്ന കത്തും ഇക്കൂട്ടത്തിലുണ്ട്. അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികളുടെ കത്തെഴുത്ത്.
ALSO READ; സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകും; കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഈ വർഷത്തെ പ്രവേശനോത്സവ ഗാനമെഴുതിയ ഭവ്യ ഹരിക്കുള്ള കത്തുമുണ്ട്. കത്തുകൾ എല്ലാം മേൽവിലാസക്കാരന് കിട്ടുമോ? ഏതിനൊക്കെയാവും മറുപടി കിട്ടുക തുടങ്ങി നൂറു സംശയങ്ങളുമായി കാത്തിരിക്കുകയാണ് കാരറയിലെ മിടുക്കൻമാരും മിടുക്കികളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

