വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; പിന്നാലെ സ്വയം കഴുത്തറുത്ത് യുവാവ്; കാരണം ഞെട്ടിക്കുന്നത്

പ്ലസ്ടു വിദ്യാര്‍ഥിനിയെ ആശുപത്രിക്കുള്ളില്‍വെച്ച് കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശില്‍ നര്‍സിങ്പുരിലെ ജില്ലാ ആശുപത്രിയില്‍ ജൂണ്‍ 27-ന് പകലാണ് സംഭവം. നര്‍സിങ്പുര്‍ സ്വദേശിനിയായ സന്ധ്യ ചൗധരി(19)യാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പ്രതി അഭിഷേക് സ്വയം കഴുത്തറുത്ത് മരിക്കാനും ശ്രമിക്കുകയും തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ പ്രതിയായ അഭിഷേക് കോഷ്ഠിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

മറ്റൊരാളുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടെന്ന സംശയവും തന്നെ വഞ്ചിച്ചെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പോലീസ് അറിയിച്ചത്. രണ്ടുവര്‍ഷം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെയാണ് ഇരുവരും സൗഹൃദത്തിലായത്.

Also Read : ഒന്നര വയസുകാരിയായ മകള്‍ തിളയ്ക്കുന്ന കടല പാത്രത്തില്‍ വീണ് വെന്തുമരിച്ചു; ഇതേരീതിയില്‍ മൂത്ത മകള്‍ മരിച്ചത് രണ്ട് വര്‍ഷം മുന്‍പ്

പ്രസവവാര്‍ഡില്‍ കഴിയുന്ന സുഹൃത്തിന്റെ ബന്ധുവിനെ കാണാനാണ് സന്ധ്യ ആശുപത്രിയിലെത്തിയത്. ഉച്ചയോടെ പ്രതി അഭിഷേകും ആശുപത്രിയിലെത്തി. തുടര്‍ന്ന് അല്‍പനേരം ഇരുവരും സംസാരിച്ചു. പിന്നാലെ പെണ്‍കുട്ടിയെ ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും കൊല്ലുമെന്ന് അഭിഷേക് ഭീഷണിപ്പെടുത്തിയതായി നഴ്സിങ് ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സ്വയം കഴുത്തറുത്ത് മരിക്കാനായിരുന്നു പ്രതിയുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News