ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍

കൊല്‍ക്കത്ത ആര്‍ ജി കര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സന്ദിപ് ഘോഷിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് സി ബി ഐ അന്വേഷണം ആരംഭിച്ചിരുന്നു.

ഇയാള്‍ക്കെതിരായ അഴിമതി ആരോപണക്കേസിലാണ് എഫ്. ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യപ്രതി സഞ്ജയ് റോയ് , മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരുള്‍പ്പെടെ 7 പേരുടെ നുണപരിശോധനയും ആരംഭിച്ചിരുന്നു.

ദില്ലിയിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള പോളിഗ്രാഫ് വിദഗ്ധരുടെ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Also Read:കൊൽക്കത്ത ഡോക്ടർ കൊലപാതകം; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെതിരെ സിബിഐ കേസ്

സംഭവത്തില്‍ മമതാ സര്‍ക്കാര്‍ പ്രതിയെയും പ്രിന്‍സിപ്പലിനെയും സംരക്ഷിക്കാല്‍ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങളാണ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

കേസില്‍ സുപ്രീകോടതി മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജൂനിയര്‍ ഡോക്ടരിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ശിക്ഷിക്കരുതെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് സുപ്രീംകോടതി താക്കീത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News