നിലമ്പൂർ വൈബ്: എം സ്വരാജിനായി വിദ്യാർത്ഥികളും

M SWARAJ

വിദ്യാർത്ഥി സമരപോരാട്ടങ്ങളുടെ മുന്നണി പോരാളിയും അവകാശ സമരഭൂമിയിലെ ഉറച്ച ശബ്ദവുമായ എം. സ്വരാജിന്റെ വിജയത്തിനായി നിലമ്പൂരിൽ വിദ്യാർത്ഥി മഹാറാലി സംഘടിപ്പിച്ചു. വൈകുന്നേരം ജനതപ്പടിയിൽ നിന്ന് ആരംഭിച്ച് നിലമ്പൂർ ടൗണിൽ റാലി സമാപിച്ചു.

വിദ്യാർത്ഥി സമൂഹമാകെ എം. സ്വരാജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലമ്പൂരിലെ റാലിയിൽ അണിനിരന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന എം. സ്വരാജ്, വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം പോരാടിയ വ്യക്തിത്വമാണ്.

Also Read: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ യുഡിഎഫ് മഹത്വവൽക്കരിയ്ക്കാൻ ശ്രമിക്കുന്നു: എ വിജയരാഘവൻ

ആവേശം അലതല്ലി; നിലമ്പൂരിൽ യുവതയുടെ ആഘോഷമായി ഡിജെ നൈറ്റ്

നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചരണാർത്ഥം ഡിജെ നൈറ്റ് സംഘടിപ്പിച്ചു. യുവജനങ്ങളെ ആവേശത്തിൽ ആക്കിയ ഡിജെ നൈറ്റിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പരിപാടി സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
നിലമ്പുരിനെ ആവശ്യത്തിലാഴ്ത്തിയ ഡിജെ നെറ്റിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കാളികളായി. YOUTH VIBE WITH SWARAJ എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News