ആറ്റിങ്ങലിൽ മേൽക്കൂരയുടെ ഭാഗം ഇളകിവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങലിൽ മേൽക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ പാലസ് റോഡ് ഗവൺമെന്റ് ടൗൺ യു പി എസിന് സമീപത്തെ ബസ്റ്റോപ്പിലാണ് അപകടം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥിനിയുടെ ദേഹത്തേക്കാണ് മേൽക്കൂരയുടെ ഒരു ഭാഗം ഇളകി വീണത്.

ALSO READ: ”കൈരളിയുടെ എല്ലാ അവാര്‍ഡ് പോലെയും വൈകാരികമാണ് ഇതും”: ഫീനിക്‌സ് അവാര്‍ഡില്‍ ചെയര്‍മാന്‍ മമ്മൂട്ടി

ബസ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗമാണ് ഇളകിവീണത്. കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ്.

ALSO READ: ഫൊക്കാന പ്രിൻ്റ് ഓൺലൈൻ മീഡിയ അവാർഡ് ജോസ് കണിയാലിക്കും ജോസ് കാടാപുറത്തിനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News