ക്ലാസിൽ താമസിച്ചെത്തിയതിന് ശിക്ഷ; ഏഴാംക്ലാസുകാരന്റെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കെതിരെ കേസ്

ആലപ്പുഴയിലെ ഏഴാംക്ലാസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്. അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

also read:പാലക്കാട് കൊടുവായൂരിലെ വർക്‌ഷോപ്പിൽ തീപിടുത്തം

ഫെബ്രുവരി 15 നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ പ്രജിത്ത് സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി. നേരത്തെ അധ്യാപകരെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു.

also read: ‘നമ്മളാഗ്രഹിക്കുന്ന കുട്ടേട്ടനും നമുക്ക് കിട്ടുന്ന കുട്ടേട്ടനും’, സോഷ്യൽ മീഡിയയിൽ സൗബിനും അജുവും മുഖാമുഖം: വൈറലായി ട്രോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News