16കാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം പുത്തന്‍വേലികരയില്‍ പതിനാറുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പില്‍ സുധാകരന്റെ മകന്‍ അമ്പാടിയാണ് മരിച്ചത്. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയില്‍ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്പാടിയുടെ അമ്മ അര്‍ബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പുത്തന്‍ വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സ്റ്റേഷന്‍ കടവ് വിവേക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അമ്പാടി.

also read : 13-കാരൻ ആറ് വയസുകാരിയായ സഹോദരിയെ കൊലപ്പെടുത്തി ; കാരണം അസൂയ; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

അതേസമയം തിരുവനന്തപുരത്തും പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതംകുഴി തച്ചങ്കര എം.ആർ.എ. ടി. 40 പനയറവിജയം ദർശനീയത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറായ രതീഷിന്റെയും രാജലക്ഷ്മിയുടെയും ഏകമകൻ ദർശനാണ്(17) മരിച്ചത്.

തിങ്കളാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ദർശനെ മരിച്ചനിലയിൽ കണ്ടത്. സംഭവം വട്ടിയൂർക്കാവ് പോലീസ് അന്വേഷിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News