തൃശൂരില്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ ചേലക്കരയില്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാഞ്ഞാള്‍ ആലംമ്പുഴ ആലിക്ക പറമ്പില്‍ വീട്ടില്‍ കുഞ്ഞു മുഹമ്മദിന്റെ മകന്‍ സെയ്ദ് ആണ് മരിച്ചത്. 15 വയസ്സായിരുന്നു. പാഞ്ഞാള്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

Also Read: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ചേലക്കര പൊലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കുറച്ചുകാലം മുമ്പ് മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു വിദ്യാര്‍ത്ഥി എന്നും മുന്‍പും ആത്മഹത്യ പ്രേരണ കാണിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here