
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത വിദ്യാർഥിയുടെ പിതൃസഹോദരനെയും അടുത്ത ബന്ധുവിനെയും വിദ്യാർഥിയുടെ കൂട്ടുകാർ മർദ്ദിച്ചു. പത്തനംതിട്ട മണ്ണടി സ്വദേശി സുനീഷിനാണ് പരിക്കേറ്റത്. പ്ലസ് ടു വിദ്യാർത്ഥിയുടെ മോശം കൂട്ടുകെട്ട് ചോദ്യം ചെയ്തതിന് ആയിരുന്നു വിദ്യാർഥിയുടെ കൂട്ടുകാർ മർദ്ദിച്ചത്.
മാർച്ച് 2 ന് ആയിരുന്നു സംഭവം. വിദ്യാർഥിയുടെ പിതൃ സഹോദരൻ്റെ തലയ്ക്ക് ഷോക്ക് അബ്സോർബർ കൊണ്ട് അടിക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേർക്കെതിരെ സംഭവത്തിൽ ഏനാത്ത് പൊലീസ് കേസെടുത്തു. ഇതിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

