പരുക്കുപറ്റി അവശനിലയിലായ മരംകൊത്തി; പുതുജീവന്‍ നല്‍കി കുരുന്നുകള്‍

മൃഗങ്ങളൊ പക്ഷികളൊ അപകടമുണ്ടായി കിടക്കുന്നത് കണ്ടാല്‍ ചിലര്‍ കണ്ട ഭാവം കാണിക്കാറില്ല. എന്നാലിപ്പോള്‍ പരുക്കുപറ്റി അവശനിലയിലായ മരംകൊത്തിക്ക് പുനര്‍ജന്മം നല്‍കിയിരിക്കുകയാണ് കുരുന്നു വിദ്യാര്‍ഥികള്‍. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് ഒരു മരംകൊത്തിക്ക് പുതുജീവനേകിയത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

also read :ഇടുക്കിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍ വ്യാഴാഴ്ച ഉച്ചയോടെ ആക്രമിക്കപ്പെട്ട നിലയില്‍ മരംകൊത്തിയെ കണ്ടത്. മറ്റു പക്ഷികള്‍ കൊത്തിവലിച്ച് ആക്രമിക്കപ്പെട്ട നിലയിലായിരുന്നു അത്.തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു.് അധ്യാപകര്‍ മരംകൊത്തിയെ മറ്റു പക്ഷികള്‍ ആക്രമിക്കാതിരിക്കാന്‍ പിടിച്ച് ഒരു പെട്ടിയിലാക്കുകയും,വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് റെസ്‌ക്യു വാച്ചര്‍ കെ എസ് ഷിന്‍സന്‍ സ്ഥലത്തെത്തി മരംകൊത്തിയെ കൊണ്ടു പോവുകയായിരുന്നു.

also read :യാത്രക്കാരുടെ തിരക്ക്; പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി ദുബൈ വിമാനത്താവളം

ഏകദേശം ഒരു വയസ് മാത്രം പ്രായമുള്ള മരംകൊത്തിക്ക് തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ നല്‍കുകയും നിരീക്ഷണത്തിന് ശേഷം അതിനെ ആവാസ വ്യവസ്ഥയില്‍ തുറന്ന് വിടുമെന്നും റെസ്‌ക്യു വാച്ചര്‍ ഷിന്‍സണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here