ഓടുന്ന ബസിന് മുകളിൽ നിന്ന് യുവാക്കളുടെ റീൽസ്; ഫിറ്റ്നസ് റദ്ദാക്കി എംവിഡി

കോഴിക്കോട് ടൂറിസ്റ്റ് ബസ്സ് ഉപയോഗിച്ച് അപകടകരമായ രീതിയിൽ റീൽസ് ചെയ്ത സംഭവത്തിൽ ബസ്സിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്തു. താമരശേരിയിലാണ് സംഭവം. അമാന സിണ്ടിക്കേറ്റ് എന്ന ടൂറിസ്റ്റ് ബസ്സ് ഉപയോഗിച്ചാണ് അപകടകരമായ രീതിയിൽ യുവാക്കൾ റീൽസ് ചെയ്തത്.  യുവാക്കൾ ടൂറിസ്റ്റ് ബസ്സിന് മുകളിലും സൈഡ് വിൻഡോയിൽ തൂങ്ങി നിന്നും റീൽസ് ഷൂട്ട് ചെയ്ത്   സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

ബസ്സിന്റെ പ്രമോഷന്റെ ഭാഗമായാണ് റീൽ ചെയ്തതെന്നാണ് സൂചന. സംഭവത്തിൽ കൊടുവള്ളി ജോയിന്റ് ആർടിഒ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകി. മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ബസിന്റെ വേഗപ്പൂട്ട് തകരാറിലാണെന്ന് കണ്ടെത്തുകയും
അനുവദനീയമല്ലാത്ത നിലയിൽ ബസ്സിൽ സ്റ്റിക്കറുകൾ പതിച്ചിരുന്നതായും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys