
മതമൗലിക വാദികളുടെ എതിർപ്പ് തള്ളി സ്കൂളുകളിൽ സൂംബാ ഡാൻസ് തുടരാനുള്ള സർക്കാർ തീരുമാനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുകയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. സംഗീതത്തിൻ്റെ അകമ്പടിയോടെയുള്ള ലളിതമായ വ്യായാമം കുട്ടികളുടെ മാനസിക പിരിമുറുക്കും കുറയ്ക്കുന്നുണ്ടെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു.
തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികളുടെ സൂംബാ ഡാൻസ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. വിവാദങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ല. ഞായർ അവധി കഴിഞ്ഞ് തിങ്കളാഴ്ച സ്കൂളിലേക്ക് എത്തി രാവിലെ സൂംബാ ഡാൻസോടെയാണ് തുടക്കം. കുട്ടികളെല്ലാം ഹാപ്പിയാണ്.
സൂംബാം ഡാൻസ് തുടരാനുള്ള സർക്കാർ തീരുമാനത്തെ ഒരുപോലെ കയ്യടിച്ച് പാസ്സാക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും വിവാദത്തിന് ശേഷം കൂടുതൽ വിദ്യാർത്ഥികൾ സൂംബയിൽ താൽപ്പര്യം പ്രകടിപ്പിച്ച് എത്തുകയാണെന്നും അധ്യാപകർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here