ജൂൺ 1ന് സ്കൂൾ പ്രവേശന വേളയിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും

school pledge

ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്തെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും എന്ന് സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ അറിയിച്ചു. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.

Also Read: ഇബ്രാഹീം കുട്ടി ഹാജിയുടെ മൃതദേഹവുമായി പോയ ആംബുലൻസിൽ നിന്ന് മരുമകനെ ഇറക്കി വിട്ടു

വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതിയുടെ ഭാഗമായി പൊലീസ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ അദ്ധ്യാപകർക്കും രക്ഷിതാകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട് എന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News