യുവജനങ്ങളിലെ ജീവിതശൈലീമാറ്റങ്ങളും മാനസികക്ഷേമവും; ശാസ്ത്രീയ പഠനറിപ്പോർട്ട് യുവജന കമ്മീഷൻ മുഖ്യമന്ത്രിക്ക് കൈമാറി

cm

കേരളത്തിലെ പൊതുമണ്ഡലത്തിലും സാമൂഹ്യജീവിതത്തിലും യുവജനങ്ങൾ നേരിടുന്ന സംഘർഷങ്ങളെപ്പറ്റി ശാസ്ത്രീയമായി പഠിക്കുക എന്ന ലക്ഷ്യത്തോടെ ‘സമകാലിക യുവജനങ്ങളുടെ ജീവിതശൈലി മാറ്റങ്ങളും മാനസികക്ഷേമവും’ എന്ന വിഷയത്തിൽ യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിലേക്ക് സമർപ്പിച്ചു.

Also read: കേരള പൊലീസിന്റെ പുതിയ പദ്ധതി ‘നിർഭയ നിശ’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് പഠന റിപ്പോർട്ട് കൈമാറി. കമ്മീഷൻ അംഗം വി. എ. വിനീഷ്, കമ്മീഷൻ സെക്രട്ടറി ദീപാ സുരേന്ദ്രൻ, പഠനസമിതി ചെയർപേഴ്സൺ ഡോ. ലിമ രാജ് (പ്രോജക്ട് ഡയറക്ടർ, സോഷ്യൽ ന്യൂറോ സയൻസ്, സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (CENABH), കുസാറ്റ്), പഠനസമിതി അംഗം ഡാലിയ ആർ ചന്ദ്രൻ (അസിസ്റ്റന്റ് പ്രൊഫസർ, സോഷ്യൽ വർക്ക്, സോഷ്യോളജി വിഭാഗം കേരള സർവകലാശാല) യുവജന കമ്മീഷൻ സംസ്ഥാന കോഡിനേറ്റർ അഡ്വ. എം. രൺദീഷ്, സിനു സീനത്ത് എന്നിവർ പങ്കെടുത്തു.

Also read: ഗവർണറുടെ ആവശ്യം തള്ളി നിയമസഭ ; ഗവർണർ സ്പീക്കർക്ക് നൽകിയ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കാൻ അവരെ പ്രാപ്തരാക്കാനാണ് കേരള സംസ്ഥാന യുവജന കമ്മീഷൻ ശാസ്ത്രീയ പഠനം നടത്തിയതെന്നും പഠനത്തിന്റെ കണ്ടെത്തലുകൾ യുവജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതിനായുള്ള നയരൂപീകരണ ശിപാർശകളായാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചതെന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു.

Also read: ‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് കോടതി

യുവജനങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയെയും അവരുടെ ക്ഷേമത്തെയും കുറിച്ച് മനസ്സിലാക്കുക എന്നതാണ് ഈ പഠനത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഡിജിറ്റൽ ഇടപെടലുകൾ, സാമൂഹിക ബന്ധങ്ങളെക്കുറിച്ചുള്ള മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകൾ, പെരുമാറ്റ രീതികൾ, ഭക്ഷണരീതികൾ, ഉപഭോഗ രീതികൾ, ഉദാസീനമായ ജീവിതശൈലിയുടെ (Sedentary lifestyle) പ്രത്യാഘാതങ്ങൾ എന്നിവയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു. 18-25 പ്രായപരിധിയിലുള്ള 1969 യുവജനങ്ങൾ സർവേയിൽ പങ്കെടുത്തു. മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കോളേജുകളിലെ എംഎസ്ഡബ്ലൂ, എംഎസ്‌സി സൈക്കോളജി വിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരുന്നു പഠനം.

Also read: ‘അടുത്ത ഉത്സവത്തിനു മുന്‍പ് എന്റെ അമ്മായിയമ്മയെ അങ്ങ് മുകളിലേക്കെടുക്കേണമേ…’; വൈറലായി കാണിക്ക വഞ്ചിയിൽ നിന്നും ലഭിച്ച കുറിപ്പ്

യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന മൂന്നാമത്തെ ശാസ്ത്രീയ പഠന റിപ്പോർട്ടാണിത്. മുൻവർഷങ്ങളിൽ യുവജനങ്ങളിലെ ആത്മഹത്യ പ്രവണ, യുവജനങ്ങൾക്കിടയിൽ വർദ്ധിക്കുന്ന ജോലി സമ്മർദ്ദം എന്നിവ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലാണ് കമ്മീഷൻ. മാർച്ച് 5,6 തീയതികളിൽ തിരുവനന്തപുരം, കഴക്കൂട്ടം ടെക്നോപാർക്കിൽ വെച്ച് ‘യൂത്ത് വെൽബീയിങ് ആൻഡ് ലൈഫ് സ്റ്റൈൽ ട്രാൻസ്ഫർമേഷൻസ്: എമർജിങ് ട്രെൻഡ്സ്, പ്രൊസ്പെക്ട്സ്, ആൻഡ് ചലഞ്ചസ്’ എന്ന വിഷയത്തിൽ ദേശീയ സെമിനാറും സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News