കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ്‌കാർക്ക് പഠനാവസരം

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ +2 സയൻസ്‌ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തിന് അവസരം. 2025-26 അദ്ധ്യയനവർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്-കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന 5 വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കാം.

3 വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി BSc സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വര്ഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം.

ALSO READ: ഹയർസെക്കണ്ടറി സ്‌പോർട്ടസ് ക്വാട്ട സപ്ലിമെന്ററി അലോട്ടമെന്റ്

ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MSc ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50% മാർക്). കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ – 9447649820, 04972806401.

ALSO READ: കേരളത്തിലെ ഐ ടി ഐകളുടെ അടിസ്ഥാന സൗകര്യ വികസനം; 1,444 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News