
നമ്മളിൽ പലരും എണ്ണ കടികൾ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം സൂക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. എന്നാല ഈ എണ്ണ ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുകയും ഓർമ്മ ശക്തി വർധിച്ചാൽ അത് ബോണസ് അല്ലെ? നമ്മുടെ ഭക്ഷണ ക്രമത്തിൽ ഒലിവ് എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്ന് ആണ് വിദഗ്ധർ പറയുന്നത്.
പതിവായി ഒലിവ് ഓയിൽ കഴിക്കുന്നത് ഡിമെൻഷ്യയെ 28% കുറയ്ക്കുമെന്ന് അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷന്റെ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിന്ത, ഓർമ്മ, യുക്തി, വ്യക്തിത്വം, മാനസികാവസ്ഥ, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ഒരു കൂട്ടം രോഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പൊതു പദമാണ് ഡിമെൻഷ്യ. 85 വയസ്സിനു മുകളിലുള്ളവരിൽ ഏകദേശം 50% പേർക്കും ഡിമെൻഷ്യ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ രോഗാവസ്ഥ ദൈനം ജീവിതത്തെയും പ്രവർത്തനങ്ങളെയും ബാധിക്കും.
Also read – നിങ്ങൾക്ക് വൃത്തിക്കുറവും അച്ചടക്കവും പ്രശ്നമാകുന്നുണ്ടോ? ഒസിഡിയെ അറിയാം
ദിവസവും അര ടേബിൾസ്പൂൺ ഒലിവ് എണ്ണ കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുകയും കോഗ്നിറ്റീവ് ഡിക്ലൈനിനുള്ള സാധ്യത 28% കുറയ്ക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഒലിവ് എണ്ണ ഉപയോഗിക്കുന്നതിലൂടെ ഡിമെൻഷ്യ ബാധിച്ച് മരിക്കാനുള്ള സാധ്യത 8-14% കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here