തിരുവനന്തപുരത്ത് ഗുണ്ടകളുടെ പിറന്നാളാഘോഷം: തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം

STUMBER ANEESH

തിരുവനന്തപുരത്ത് പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം.നെടുമങ്ങാടാണ് സംഭവം. ആഘോഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടു.

സ്റ്റംബർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൊലീസുകാരെ ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് എസ്ഐ മാർക്കും
ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കുണ്ട്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ; ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

ആക്രമണത്തിൽ 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകശ്രമം , പൊലീസ് വാഹനം നശിപ്പിക്കാൻ ശ്രമം,
ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്.ഗുണ്ടകളെ പിടിക്കാൻ ശ്രമിക്കുമ്പോൾ ചില സ്ത്രീകൾ തടയാൻ ശ്രമിച്ചിരുന്നു.ഇവർക്കെതിരെയും കേസ് എടുക്കാൻ സാധ്യത ഉണ്ട്. പിടിയിലായ ഗുണ്ടാ നേതാവ് സ്റ്റംബർ അനീഷ് കാപ്പാ കേസിലെ പ്രതിയാണ്.

ENGLISH NEWS SUMMARY: In Thiruvananthapuram, the birthday celebration of gangsters bypassed the police ban. The incident took place in Nedumangad. A group of gangsters unleashed violence on the police team that came to stop the celebration.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News