ആര്‍ക്കും രാഷ്ട്രീയത്തില്‍ ചേരാം, രാഷ്ട്രീയ മൈലേജിനു വേണ്ടി ചരിത്രം വളച്ചൊടിക്കരുത്; കങ്കണക്കെതിരെ സുബാഷ് ചന്ദ്രബോസിന്റെ കുടുംബം

നടിയും ബി.ജെ.പിയുടെ ഹിമാചല്‍പ്രദേശിലെ മാണ്ഡിയിലെ ലോക്സഭാ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്തിനെതിരെ സുഭാഷ് ചന്ദ്രബോസിന്റെ കുടുംബം. സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടിയും നേതാക്കളെ പ്രീതിപ്പെടുത്താനം വേണ്ടി ചരിത്രം വളച്ചൊടിക്കരുതെന്നും നേതാജിയുടെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

‘അവിഭക്ത ഇന്ത്യയുടെ പ്രധാനമന്ത്രിയും തലവനുമായിരുന്നു നേതാജി. നേതാജിയെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശം പൂര്‍ണമല്ല. അവിഭക്ത ഇന്ത്യയുടെ അവസാന പ്രധാനമന്ത്രി കൂടിയായിരുന്നു സുഭാഷ് ചന്ദ്രബോസ്. നേതാജിയുടെ ജീവിതവും കാലവുമെല്ലാം പഠിക്കണം. ആര്‍ക്കും രാഷ്ട്രീയത്തില്‍ ചേരാം. എന്നാല്‍, രാഷ്ട്രീയ മൈലേജിനു വേണ്ടി ചരിത്രം വളച്ചൊടിക്കരുത്. ‘- ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

Also Read: ‘സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സയ്ക്കായുള്ള സെന്ററിന് കുറവ് വന്നാല്‍ പരിഹരിക്കാന്‍ നടപടി’: മന്ത്രി വീണാ ജോര്‍ജ്

‘നേതാജി രചിച്ച ഗ്രന്ഥങ്ങളുണ്ട്. കങ്കണ മാത്രമല്ല, നേതാജിയില്‍ താല്‍പര്യമുള്ളവരെല്ലാം അവ വായിക്കണം. ഇന്ത്യയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പവും കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ ഇന്ത്യ എന്ന ആശയവുമെല്ലാം അവയിലൂടെ മനസിലാക്കാന്‍ ശ്രമിക്കണം. 1857ല്‍ മംഗള്‍ പാണ്ഡെയുടെ ശിപ്പായി ലഹളയോടെ തന്നെ സ്വാതന്ത്ര്യസമരം ആരംഭിച്ചിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. ഭഗത് സിങ്, രാജ്ഗുരു, ഖുദിറാം ബോസ് ഉള്‍പ്പെടെയുള്ള നിരവധി രക്തസാക്ഷികളുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി തൂക്കുമരം സ്വീകരിക്കാന്‍ അവരൊന്നും മടിച്ചില്ല. ഇന്ത്യയിലെ നിലവിലെ സാഹചര്യവും വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടക്കുന്ന വിഭജനവുമെല്ലാം കണ്ടാല്‍ നേതാജി അത്ഭുതപ്പെടുമെന്നും ചന്ദ്രകുമാര്‍ പറഞ്ഞു. ഇപ്പോഴത്ത വര്‍ഗീയതയ്ക്ക് രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു- ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel