തെരഞ്ഞെടുപ്പ്; ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും

ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17നു നടക്കും. അതിനിടെ ബിജെപിക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ ഒരുപോലെ കീറാമുട്ടി ആവുകയാണ് രാജസ്ഥാന്‍.

നവംബര്‍ 7 മിസോറാമിലും, ഛത്തീസ്ഗഡിലുമാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുക. കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രചാരണം ശക്തമാക്കി കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസിനും ബിജെപിക്കും ആശങ്ക തുടരുന്നത്. ബിജെപി രാജസ്ഥാനില്‍ 76ഉം കോണ്‍ഗ്രസ് നൂറ്റിയഞ്ച് സീറ്റുകളിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഉണ്ട്. അതേ സമയം മധ്യപ്രദേശിലെയും ഛത്തീസ്ഗഡ് രണ്ടാംഘട്ടത്തിലെയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

Also Read:  മറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു; എം.പി ഹേമന്ത് പാട്ടീല്‍ രാജിവെച്ചു

ഭരണം നിലനിര്‍ത്താനുള്ള അഭിമാന പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെ രംഗത്തിറക്കി കൊണ്ടുള്ള പ്രചാരണമാണ് ബിജെപി മധ്യപ്രദേശില്‍ നടത്തുന്നത. എന്നാല്‍ സംസ്ഥാനത്ത് ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വിഷയം ഉയര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നവംബര്‍ 17 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

Also Read: നീലപ്പട കുതിച്ചു ചാടി സെമിയിലേക്ക്; ഇന്ത്യക്ക് ഇങ്ങനൊരു നേട്ടം ആദ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here