അദാനി-ഹിൻഡൻബർഗ് വിവാദം: കേസന്വേഷിക്കാൻ സെബിക്ക് മൂന്ന് മാസം സമയം

അദാനി കേസന്വേഷിക്കാൻ സെബിക്ക് ഓഗസ്റ്റ് 14 വരെ സമയം നീട്ടി നൽകി സുപ്രീംകോടതി. ആറുമാസം സമയം നീട്ടി ചോദിച്ച സെബിയുടെ സത്യവാങ്മൂലം പരിശോധിക്കുകയായിരുന്നു കോടതി. കേസ് ഇനി ജൂലൈയിലാണ് പരിഗണിക്കുക.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് തകർന്നുവീണ അദാനി ഓഹരികളിൽ പരിശോധന നടത്തുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഓഗസ്റ്റ് 14 വരെ സുപ്രീംകോടതി സമയം നീട്ടിനൽകിയത്. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ആറു മാസം കൂടി സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സെബി നൽകിയ സത്യവാങ്മൂലം പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണത്തിന് കോടതി നേരത്തെ രണ്ട് മാസം സമയം നൽകിയിരുന്നുവെന്നും മൂന്ന് മാസം കൂടി സമയം നീട്ടി നൽകുകയാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

വസ്തുതകൾ പരിഗണിച്ചുകൊണ്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് ഈ സമയം പോരെന്നാണ് സെബിയുടെ നിലപാട്. 2016 മുതൽ അദാനി കമ്പനികളിൽ സെബി അന്വേഷണം നടത്തുന്നുണ്ടെന്ന അദാനിയൻ വാദവും തള്ളിയിരിക്കുകയാണ് സെബി. എന്നാൽ സെബി ചില അദാനി കമ്പനികളിൽ പരിശോധന നടത്തുന്നുണ്ട് എന്നാണ് ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി 2021ൽ പാർലമെൻറിൽ അറിയിച്ച വിശദീകരണം. അദാനി കമ്പനികളുടെ ഓഹരി വില ഊതിപ്പെരുപ്പിച്ചതാണെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ ഓഹരികളിൽ നിന്ന് പതിയെ തിരികെ കയറിക്കൊണ്ടിരിക്കുകയാണ് അദാനി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here