മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടേത് പ്രീണന നീക്കമാണെന്നും മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  പളളി സന്ദര്‍ശനം ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമാണോയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം.

ഈസ്റ്റർ ദിനത്തിൽ രാജ്യതലസ്ഥാനത്തെ ക്രൈസ്തവ ദേവാലയം  പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചിരുന്നു. ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി ക്രിസ്ത്യൻ പള്ളി സന്ദർശിച്ചത്.

കേരളത്തിൽ നിന്നുള്ള ക്രിസ്ത്യൻ പുരോഹിതരും ചടങ്ങിൽ പങ്കെടുത്തു. ഈസ്റ്റർ ദിനത്തിൽ വൈകിട്ട് അഞ്ച് മണിക്കായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel