കാര്‍ഷിക രംഗത്തെ തകര്‍ച്ചയ്ക്കു പിന്നില്‍ മാറിമാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളത്: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

രാജ്യത്തെ കാര്‍ഷിക രംഗത്തുള്ള തകര്‍ച്ചയ്ക്ക് പിന്നില്‍ കേന്ദ്രം മാറി മാറി ഭരിച്ച കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളതെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. പത്തു വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ കുറ്റപ്പെടുത്തുക മാത്രം ചെയ്ത മോദി സര്‍ക്കാര്‍ കുറഞ്ഞ താങ്ങുവില നിയമവിധേയമാക്കാത്തതിന് ഇപ്പോഴും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യസഭയില്‍ കൃഷി, കര്‍ഷക ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു എംപി.

ALSO READ: വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

കാര്‍ഷിക രംഗത്തെ അവഗണിച്ചതിനുള്ള ശിക്ഷയാണ് പ്രതിപക്ഷത്തിരുന്ന് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. താങ്ങുവില ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകന്റെ നേരെ വെടിയുതിര്‍ക്കുക,് ചരണ്‍ സിംഗിന് ഭാരത് രത്‌ന കൊടുക്കുക ഇതാണിപ്പോള്‍ ബിജെപി ചെയ്യുന്നത്. പ്രതിപക്ഷത്തിരിക്കുന്ന ജയന്ത് ചൗധരിയെ ഭരണപക്ഷത്ത് എത്തിക്കുക എന്നത് മാത്രമായിരുന്നു ഭാരത് രത്‌ന കൊടുത്തതിന് പിന്നിലെ ഏകലക്ഷ്യമെന്നും അദ്ദേഹം തുറന്നടിച്ചു.

2022ല്‍ കാര്‍ഷിക വരുമാനം ഇരട്ടിയാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ല്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക വരുമാനം എങ്ങനെ ഇരട്ടിയാക്കാമെന്ന ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യ കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിച്ചെങ്കിലും ആ റിപ്പോര്‍ട്ട് എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 78.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണമെന്നാണ് ഇപ്പോള്‍ സാമ്പത്തിക സര്‍വേ പറയുന്നത്. പ്രകൃതിദത്തമായ കൃഷിയെ കുറിച്ച് മാത്രം ഇപ്പോള്‍ സംസാരിക്കുന്ന ധനമന്ത്രിയുടെ ഇരട്ടത്താപ്പ് ബജറ്റ് രേഖകളിലും പ്രകടമാണ്. കഴിഞ്ഞവര്‍ഷത്തെ ബഡ്ജറ്റില്‍ 459 കോടി രൂപയാണ് പ്രകൃതിദത്തമായ കൃഷിക്ക് വേണ്ടി വകയിരുത്തിയത്. എന്നാല്‍ ചെലവഴിച്ചതാകട്ടെ വെറും 100 കോടി രൂപ മാത്രവും. ഇതാണ് കേന്ദ്ര സര്‍ക്കാരിന്റെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളം ഓര്‍ഗാനിക് കൃഷി നടത്തുന്നുണ്ടെന്ന വസ്തുത ധനമന്ത്രി ബോധപൂര്‍വം മറക്കുകയാണ്. നാണ്യവിളയായ റബര്‍ കൃഷി ചെയ്യാന്‍ കേരളത്തിലെ കര്‍ഷകരെ പ്രോത്സാഹിച്ചിച്ചത് കേന്ദ്ര സര്‍ക്കാരാണ്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ നാണ്യവിളകളുടെ ഇറക്കുമതിക്ക് അനുമതി നല്‍കിയതോടെ റബറിന്റെ ആഭ്യന്തര വില കുത്തനെയിടിഞ്ഞു. വില സ്ഥിരത ഉറപ്പുവരുത്താന്‍ റബറിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കണേണ്ടത് അത്യാവശ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

ALSO READ: ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും; പുതിയ പദ്ധതി നടപ്പാക്കിയേക്കും

ചില വിളകള്‍ക്ക് മാത്രമായി താങ്ങുവില പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ റബറിനെ താങ്ങുവില സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നുമെന്ന കേന്ദ്ര നിലപാട് കര്‍ഷകരോടുള്ള വഞ്ചനയാണ്. കൃഷിക്ക് അത്യാവശ്യമായ വളത്തിനുള്ള സബ്‌സിഡിയില്‍പ്പോലും ബജറ്റില്‍ 25 ശതമാനം തുക കുറച്ചാണ് അനുവദിച്ചിരിക്കുന്നത്. ബഡ്ജറ്റില്‍ എന്ത് തന്നെ പറഞ്ഞാലും യഥാര്‍ത്ഥ കണക്കുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News