‘ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ല’, ഒരിക്കൽ ലൊക്കേഷനിലേക്ക് പാമ്പ് വന്നു, എല്ലാവരും ഓടി പക്ഷെ ചേട്ടൻ മാത്രം ഇരുന്നു; സുചിത്ര

നടൻ മോഹൻലാലിനെ കുറിച്ചും മകൻ പ്രണവിനെ കുറിച്ചും സുചിത്ര അടുത്തിടെ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങൾ ആവേശത്തോടെ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്റെ ധൈര്യത്തെ കുറിച്ചും അത് അതേപടി കിട്ടിയിട്ടുള്ള മകൻ പ്രണവിനെ കുറിച്ചും സുചിത്ര ഈ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഒരിക്കൽ സിനിമാ ലൊക്കേഷനിലേക്ക് പാമ്പ് കയറിവന്ന കഥ പറയുകയാണ് സുചിത്ര.

സുചിത്ര പറയുന്നു

ALSO READ: ‘രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുക്കാൻ ധൈര്യമുള്ള ഒരേയൊരു പാർട്ടിയാണ് സിപിഐഎം, കോണ്ഗ്രസിന്റെ മുട്ട് വിറക്കും അത് ചെയ്യാൻ’: ഫേസ്ബുക് കുറിപ്പ്

അന്ന് മരക്കാറിന്റെ ലൊക്കേഷനിൽ ഷൂട്ടിങ് സമയത്ത് അവരെല്ലാവരും ഒരു ടെന്റിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടെ ഒരു പാമ്പ് വന്നു. എല്ലാവരും എണീറ്റ് ഓടി. എന്നാൽ ചേട്ടൻ മാത്രം കാല് കസേരയുടെ മുകളിൽ കയറ്റിവെച്ച് അവിടെ ഇരുന്നു. ആ ഒരു സ്വഭാവം തന്നെയായിരിക്കും അപ്പുവിനും കിട്ടിയത്. അപ്പുവും കാം ആൻഡ്‌ കൂളാണ്. അതൊക്കെ അങ്ങനെ തന്നെയിരിക്കട്ടെ.

ആളുകൾ ട്രോൾ ചെയ്യും. അത് നമ്മൾ എങ്ങനെ എടുക്കുന്നുവെന്ന് അനുസരിച്ചാണ് മറ്റുള്ള കാര്യങ്ങൾ ഇരിക്കുന്നത്. ചിലപ്പോൾ നമുക്ക് ഹേർട്ടാകും. ചിലപ്പോൾ നമ്മൾ അത് ചിരിച്ച് തള്ളും അത്രയേയുള്ളു. അവർക്ക് തോന്നുന്നതാണ് അവർ പറയുന്നത്. പിവിആർ ഇഷ്യുവൊക്കെ വന്നപ്പോൾ അപ്പു ഇതൊന്നും അറിയുന്നുപോലുമില്ല.

ALSO READ: ‘ടെന്നീസ് ലോകത്തോട് വിട പറയാൻ ഒരേയൊരു കാരണമേ ഉള്ളൂ’, പാപ്പരാസികളുടെ കണ്ടെത്തൽ തെറ്റ്; തുറന്നു പറഞ്ഞ് സാനിയ മിർസ

വിശാഖൊക്കെ ഇവിടെ ടെൻഷൻ അടിച്ച് ഇരിക്കുവാണ്. അപ്പു പക്ഷെ അതൊന്നും അറിയുന്നില്ല. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഒരാളെങ്കിലും മനസമാധാനത്തോടെ നടക്കട്ടെ. ചേട്ടനും അപ്പുവിനെ പോലെയാണ്. ഒരു സിനിമ മോശമായാൽ അതേ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ട് നടക്കാറില്ല. ഭൂമികുലുങ്ങിയാലും മോഹൻലാൽ കുലുങ്ങില്ലെന്നത് ശരിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News