ആശമാരുടെ ഓണറേറിയം; എസ്‌യുസിഐയുടെ കള്ളം പൊളിഞ്ഞു, കണക്കുകള്‍ പുറത്ത്

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിദിനം 116 രൂപ മാത്രമെന്ന എസ്‌യുസിഐ യുടെ കള്ളം പൊളിഞ്ഞു. ആശമാരുടെ മെയ് മാസത്തെ ഓണറേറിയത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ട് കൈരളി ന്യൂസ്. പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയ്ക്ക് ഓണറേറിയം ലഭിച്ചത് 21, 290 പേര്‍ക്ക്. പതിനായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചവരുടെ കണക്കില്‍ ഒന്നാം സ്ഥാനത്തുള്ളത് മലപ്പുറം ജില്ലയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ALSO READ: തോല്‍വി ഭയന്ന് വ്യാജപ്രചരണങ്ങളുടെ കെട്ട‍ഴിച്ച് യു ഡി എഫ്

കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് 116 രൂപയാണ് ദിവസവേതന എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂരില്‍ എസ്‌യുസിഐ വിഭാഗം പറഞ്ഞു പ്രചരിപ്പിച്ചത്. ആശാവര്‍ക്കര്‍മാര്‍ക്ക് കഴിഞ്ഞ മെയ് മാസം നല്‍കിയ ഓണറേറിയത്തിന്റെ കണക്കുകള്‍ പുറത്തുവന്നതോടെ, ഇവരുടെ ആരോപണം പച്ചക്കള്ളം ആണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തില്‍ നിലവില്‍ 26, 125 ആശ വര്‍ക്കര്‍മാരാണ് ഉള്ളത്. അതില്‍ 24,619 പേര്‍ മെയ് മാസത്തെ ഓണറേറിയം വാങ്ങി. 23822 പേര്‍ക്കാണ് പതിനായിരത്തിനു മുകളില്‍ ഓണറേറിയം ലഭിക്കുന്നത്. അതായത് 96.76 ശതമാനം പേര്‍ക്കും ന്യായമായ ഓണറേറിയം സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നുണ്ട്. പതിനാലായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ച ആശമാരുടെ എണ്ണം 898 ആണ്. പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയ്ക്ക് ഓണറേറിയം ലഭിച്ചത് 21,290 പേര്‍ക്കെന്നും കണക്കില്‍ വ്യക്തമാക്കുന്നുണ്ട്. പതിമൂവായിരത്തിനും പതിനാലായിരത്തിനും ഇടയില്‍ 407 പേര്‍ക്കും പതിനാലായിരത്തിന് മുകളില്‍ 237 പേര്‍ക്കും ഓണറേറിയം ലഭിച്ചു.

ALSO READ: ‘ആര്‍ എസ് എസുമായി സി പി ഐ എം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ല’; ആർ എസ് എസുമായി സഖ്യം ഉണ്ടാക്കിയത് യു ഡി എഫെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

വെറും 47 പേര്‍ മാത്രമാണ് 5000 ത്തില്‍ താഴെ ഓണറേറിയം കൈപ്പറ്റിയത്. എന്നാല്‍, പതിനായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചവരുടെ എണ്ണമെടുത്താല്‍ ഒന്നാം സ്ഥാനത്ത് മലപ്പുറം ജില്ലയാണുള്ളത്. മലപ്പുറത്ത് മാത്രം, 3,165 പേരില്‍ 2310 പേര്‍ക്ക് പതിനായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പ്രചരണങ്ങള്‍ ഒക്കെയും പച്ചക്കള്ളമാണെന്നത് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് മലപ്പുറത്തെ ഈ കണക്കുകള്‍. അങ്ങനെ പ്രതിപക്ഷ താല്പര്യത്തിനനുസരിച്ചും കേന്ദ്രത്തിനെതിരെ ഒരു സമരവിളി പോലും നടത്താത്തതുമായ suci യുടെ വാദം വീണ്ടും പൊളിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News