
ആശുപത്രികൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലാണ് കഴിഞ്ഞ ദിവസം വീണ്ടും ആശുപത്രിക്ക് നേരെ അതിക്രൂര വ്യോമാക്രമണം ഉണ്ടായി. ഇതിൽ 13 കുട്ടികളുൾപ്പെടെ 63 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 84 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
ഇസ്റ്റ് ഡാർഫറിലെ എൽ-ദെയ്ൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെയാണ് ആക്രമണമുണ്ടാായത്. സുഡാൻ സൈന്യത്തിൻ്റെ ഡ്രോൺ ആണ് ആശുപത്രി തകർത്തതെനന്ന് മനുഷ്യാവകാശ സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഡോക്ടർമാരും നഴ്സുമാരും രോഗികളും ഉണ്ട്. ആരോഗ്യ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എവിടെയായാലും അവസാനിപ്പിക്കണം എന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് പ്രതികരിച്ചു.
2023 ലാണ് സുഡാനിൽ ആഭ്യന്തര കാലാപം ആരംഭിച്ചത് അതിന് ശേഷം ഒരു കോടിയിലേറെപ്പേർക്ക് വീടുകൾ ഉപേക്ഷിടച്ച് പലായനം ചെയ്യേണ്ടി വന്നു എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധമുയരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

