വേനലിൽ കുളിരേകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാ…

കടുത്ത വേനലിൽ ശരീരത്തിനും മനസിനും കുളിരേകാൻ കരിമ്പിൻ ജ്യൂസ് ബെസ്റ്റാണ്. ഏറെ സ്വാദിഷ്‌ടവും ആരോഗ്യദായകവുമാണിത്. ദാഹം അകറ്റാൻ മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങളും ഈ ജ്യൂസ് പ്രദാനം ചെയ്യുന്നുണ്ട്. ചൂട് ശമിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായകമാണ്. ശരീരത്തിൽ നിര്‍ജലീകരണമുണ്ടാകുന്നത് തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കും. ജ്യൂസ് എങ്ങനെ തയാറാക്കാമെന്ന് നോക്കിയാലോ?

13 Top Health Benefits of Sugarcane Juice🎋-RAW Pressery

ആവശ്യമായ ചേരുവകൾ

കരിമ്പ്
പഞ്ചസാര
പകുതി നാരങ്ങയുടെ നീര്
ചെറിയ കഷ്ണം ഇഞ്ചി
ആവശ്യമെങ്കിൽ മാത്രം വെള്ളം ചേര്‍ക്കാം

Health Benefits Of Sugarcane Juice | Femina.in

തയാറാക്കുന്ന രീതി

ആദ്യം കരിമ്പ് വൃത്തിയായി കഴുകിയ ശേഷം തോൽഭാഗം കളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. ചേരുവകളിലാണ് ചേർത്ത്‌ നന്നായി അടിച്ചെടുക്കണം. നല്ല ഫ്രഷായ ജ്യൂസ് തയാർ. ഇനി ഗ്ലാസിലേക്ക് പകർന്ന് കുടിക്കൂ… മനസും ശരീരവും കുളിർക്കട്ടെ…

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here