താമരശ്ശേരി ചുരത്തിൽ ആത്മഹത്യാശ്രമം; ആംബുലൻസിന് മുന്നിൽ ചാടിയ യുവാവിന്റെ നില ​ഗുരുതരം

Thamarassery man jump before ambulance

താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ച് ആംബുലൻസിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം നടത്തിയ യുവാവിന്റെ നില ​ഗുരുതരം. കന്യാകുമാരി മട്ടം പാല ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആബുലൻസിന് മുന്നിലാണ് യുവാവ് ചാടിയത്. ബത്തേരിയിലുള്ള ഭാര്യവീട്ടിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചതായിരുന്നു. പിന്നീട് ചുരം നടന്ന് ഇറങ്ങുന്നതിനിടെയാണ് ആബുലൻസിൻ്റെ മുന്നിൽ ചാടിയത്. മരിക്കാൻ വേണ്ടി തന്നെയാണ് ചാടിയതെന്ന് യുവാവ് പറഞ്ഞു.

Also read : ആന്റിബയോട്ടിക് പ്രതിരോധത്തിൽ കേരളത്തിന് ചരിത്ര നേട്ടം; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍

തലക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നില അതീവ ഗുരുതരമാണെന്ന് ഡോകടർമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News