
സിറിയയിലെ ഡമാസ്‌കസില്‍ ചാവേറാക്രമണം. ദ്വേല പ്രദേശത്തെ മാര്‍ ഏലിയാസ് പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ചാവേറാക്രമണത്തില്‍ 15 ഓളം പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണ് ആക്രമണം പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടയില്‍ സ്‌ഫോടനം നടത്തിയത്.
ALSO READ: നിലമ്പൂരിലെ യുഡിഫ് ബിജെപി അന്തര്‍ധാര തൃശൂര്‍ ലോകസഭ തെരഞ്ഞെടുപ്പിലടക്കം വോട്ട് മറിച്ചതിനുള്ള പ്രത്യുപകാരം; മുഖ്യശത്രു എല്‍ഡിഎഫെന്ന് വെളിപ്പെടുത്തല്‍
‘ഡമാസ്‌കസിലെ ദ്വേല പ്രദേശത്തുള്ള സെന്റ് ഏലിയാസ് പള്ളിക്കുള്ളില്‍ ഒരു ചാവേര്‍ പൊട്ടിത്തെറിച്ചു,’ സുരക്ഷാ സേന പ്രദേശം വളഞ്ഞതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.ഡമാസ്‌കസിലെ പള്ളിയില്‍ പൊട്ടിത്തെറിച്ച ചാവേര്‍ ബോംബര്‍ ഇസ്ലാമിക് സ്റ്റേറ്റിലെ അംഗമാണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here