ചൂരല്‍ ശിക്ഷയൊക്കെ പണ്ട്; ഇതാണ് അധ്യാപകന്‍

കാസര്‍ഗോഡ് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലെ അധ്യാപകന്‍ സുജിത്ത് കൊടക്കാടിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒരു അധ്യാപകന്‍ എങ്ങനെയായിരിക്കണം എന്ന് സമൂഹത്തിന് മികച്ച ഒരു ഉദാഹരണമാണ് സുജിത്ത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തതോടെ അഭിനന്ദന പ്രവാഹമാണ് സുജിത്തിന്. കാസര്‍ഗോഡ് ജില്ലയിലെ ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലെ സുജിത്ത് മാഷും കുട്ട്യോളും’ എന്ന കുറിപ്പോടെയാണ് മന്ത്രി വി. ശിവന്‍കുട്ടി വിഡിയോ പങ്കുവച്ചത്.

ALSO READ: ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

പഠനമൊരു ചൂരലും മാഷുമല്ല. ഒരു ചോക്കു കഷണവും ബോര്‍ഡുമല്ല. ന്റെ കുഞ്ഞള്’ എന്ന കുറിപ്പോടെ സമൂഹമാധ്യമ കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളില്‍ സുജിത്ത് തന്നെയാണ് വിഡിയോ പങ്കുവച്ചത്. ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകനും അദ്ദേഹത്തിന്റെ തോളികയ്യിട്ട് സൗഹൃദം പങ്കുവയ്ക്കുന്ന കുട്ടികളുമാണ് വിഡിയോയിലുള്ളത്. നിരവധിപേര്‍ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News